kv

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിന് ജയ് ഹിന്ദ് ടി.വി ചാനലിന്റെയും വീക്ഷണം ദിനപത്രത്തിന്റെയും ചുമതല നൽകാൻ തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ജയ് ഹിന്ദ് മാനേജിംഗ് ഡയറക്ടറായിരുന്ന എം.എം. ഹസ്സൻ യു.ഡി.എഫ് കൺവീനറായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. പ്രൊഫ.കെ.വി. തോമസ് ജയ് ഹിന്ദിന്റെ പുതിയ എം.ഡിയാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെയർമാനായി തുടരും. വീക്ഷണത്തിന്റെ സി.എം.ഡി ആയിരിക്കും തോമസ്.