vote

തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസാന അവസരം നാളെ വൈകിട്ട് 3മണിവരെയാണ്. അതനുസരിച്ചായിരിക്കും വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സെറ്റു ചെയ്യുക. സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനവും 23ന് ഉണ്ടാകും. ഇതെല്ലാം പരിഗണിച്ചാണ് ബാലറ്റ് പേപ്പറുകളും ഒരുക്കുക. പരമാവധി 15 പേരുകളാണ്. ഒരു യന്ത്രത്തിൽ ഒരുക്കാൻ കഴിയുക. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ പത്തിലേറെ സ്ഥാനാർത്ഥികളുള്ള മണ്ഡലങ്ങൾ കുറവാണ്.

അതേസമയം ഇക്കുറിയും നോട്ട ബാലറ്റ് പേപ്പറിൽ ഉണ്ടാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. സംസ്ഥാനത്ത് ഒരു തദ്ദേശതിരഞ്ഞെടുപ്പിലും നോട്ട ഇതുവരെ ഉപയോഗിച്ചിട്ടില്ല. സുപ്രീംകോടതിവിധി അനുസരിച്ച് 2009 ലാണ് നോട്ട ബാലറ്റ് പേപ്പറിൽ ഉൾപ്പെടുത്തിയത്. എന്നാൽ 1995 ൽ തയ്യാറാക്കിയ കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിൽ ഇതിന് അനുസരിച്ചുളള ഭേദഗതി ഉൾപ്പെടുത്തിയിട്ടില്ല.

സ്ഥാ​നാ​ർ​​​ത്ഥി​ത്വം​ ​പി​ൻ​​​വ​​​ലി​ക്ക​ൽ​:​ ​ആ​​​ധി​​​കാ​​​രി​​​ക​​ത
ഉ​​​റ​​​പ്പാ​​​ക്ക​ണ​മെ​ന്ന് ​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​ക​​​മ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്ഥാ​നാ​ർ​​​ത്ഥി​ത്വം​ ​പി​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​ള്ള​ ​നോ​​​ട്ടീ​​​സ് ​ആ​​​ധി​​​കാ​​​രി​​​ക​​​ത​ ​ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​തി​​​ന് ​ശേ​ഷ​​​മേ​ ​വ​​​ര​​​ണാ​​​ധി​​​കാ​​​രി​ക​ൾ​ ​സ്വീ​​​ക​​​രി​​​ക്കാ​​​വൂ​​​വെ​ന്ന് ​സം​സ്ഥാ​ന​ ​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​ക​​​മ്മി​ഷ​​​ണ​ർ​ ​വി.​ ​ഭാ​​​സ്‌​ക​ര​ൻ​ ​അ​​​റി​​​യി​​​ച്ചു.​ ​സ്ഥാ​​​നാ​ർ​ത്ഥി,​ ​നി​ർ​​​ദ്ദേ​​​ശ​ക​ൻ,​ ​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​ഏ​ജ​ന്റ് ​എ​​​ന്നി​​​വ​ർ​​​ക്കാ​​​ണ് ​സ്ഥാ​​​നാ​ർ​​​ത്ഥി​ത്വം​ ​പി​ൻ​​​വ​​​ലി​​​ക്കാ​​​നു​ള്ള​ ​നോ​​​ട്ടീ​​​സ് ​ന​ൽ​​​കാ​ൻ​ ​സാ​​​ധി​​​ക്കു​​​ക.​ ​നി​ർ​​​ദ്ദേ​​​ശ​ക​ൻ,​ ​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​ഏ​​​ജ​ന്റ് ​എ​​​ന്നി​​​വ​​​രാ​​​ണ് ​നോ​​​ട്ടീ​​​സ് ​ന​ൽ​​​കു​​​ന്ന​​​തെ​​​ങ്കി​ൽ​ ​സ്ഥാ​​​നാ​ർ​​​ത്ഥി​​​യു​​​ടെ​ ​രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള​ ​അ​​​നു​മ​തി​ ​ഹാ​​​ജ​​​രാ​​​ക്ക​ണം.​ ​അ​പേ​​​ക്ഷ​ ​ന​ൽ​​​കു​​​ന്ന​​​വ​​​രു​​​ടെ​ ​ആ​​​ധി​​​കാ​​​രി​​​ക​​​ത​ ​തി​​​രി​​​ച്ച​​​റി​​​യ​ൽ​ ​രേ​​​ഖ​​​യു​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​ ​പ​രി​​​ശോ​​​ധി​​​ച്ച് ​വ​​​ര​​​ണാ​​​ധി​​​കാ​​​രി​ ​ഉ​​​റ​​​പ്പാ​​​ക്ക​ണം.​ ​ഫോ​​​റം​ ​-5​ൽ​ ​പൂ​​​രി​​​പ്പി​​​ച്ച് ​ന​ൽ​​​കാ​​​ത്ത​ ​അ​​​പേ​​​ക്ഷ​​​ക​ൾ​ ​സ്വീ​​​ക​​​രി​​​ക്കി​ല്ല.​ ​നാ​ളെ​ ​വൈ​​​കി​​​ട്ട് ​മൂ​​​ന്ന് ​വ​​​രെ​ ​സ്ഥാ​​​നാ​ർ​​​ത്ഥി​ത്വം​ ​പി​ൻ​​​വ​​​ലി​​​ക്കാ​​​നു​ള്ള​ ​നോ​​​ട്ടീ​​​സ് ​ന​ൽ​​​കാം.