തിരുവനന്തപുരം:കിംസ്‌ഹെൽത്തിന് കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ (റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറെസ് ചെയ്ൻ റിയാക്ഷൻ) പരിശോധന നടത്തുന്നതിന് അനുമതി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ), നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെയും (എൻ.എബി.എൽ), സംസ്ഥാന സർക്കാരിന്റെയും അനുമതിയാണ് ലഭിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലെ വിശ്വസനീയവും സുപ്രധാന പരിശോധനയാണിതെന്ന് കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.ആറുമതുൽ എട്ടു മണിക്കൂറിനുളളിൽ പരിശോധനാഫലം ലഭിക്കും. കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവർ ലക്ഷണങ്ങളില്ലെങ്കിൽ പോലും 5-14 ദിവസത്തിനുള്ളിൽ പരിശോധനയ്ക്ക് വിധേയരാകണം.