തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള ജില്ലാ പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് /വരണാധികാരികൾക്ക് നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകിയിട്ടുള്ള ശുപാർശ റദ്ദ് ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരവും പുതുതായി ആരെയെങ്കിലും ശുപാർശ ചെയ്യുന്നുവെങ്കിൽ അതും 23ന് വൈകിട്ട് മൂന്നിന് മുമ്പ് വരണാധികാരിക്ക് എത്തിക്കണം.