തിരുവനന്തപുരം:കേരള കോൺഗ്രസ് എം. പാർട്ടിയിലെ ജോസ് കെ. മാണിക്ക് അനുവദിച്ച ടേബിൾ ഫാൻ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. പകരം ഹൈക്കോടതി വിധി അനുസരിച്ച് അവർക്ക് രണ്ടില ചിഹ്നം നൽകി ഉത്തരവിറക്കി. നാളെ വൈകിട്ട് 3ന് മുമ്പായി പാർട്ടി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം അനുവദിക്കും. അതേസമയം സ്വതന്ത്രർക്ക് ടേബിൾ ഫാൻ ചിഹ്നം ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ നൽകാനും വരണാധികാരികൾക്ക് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.