
ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ലെന്ന് നാർക്കോട്ടിക് കൺട്റോൾ ബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ നിർണായകമാകും. മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻ.സി.ബി നാല് ദിവസം ചോദ്യം ചെയ്തിരുന്നു. എൻ.സി.ബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയിരുന്നു.