കൊല്ലം: അനുജനെ തല്ലിയത് ചോദിക്കാനെത്തിയ സഹോദരങ്ങളെ ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ മൂന്നുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി റദീഷ് മൻസിലിൽ റഹിം(50), കാര്യറ തോട്ടത്തിൽ വീട്ടിൽ സാംകുട്ടി(58), വിളക്കുടി സ്വദേശി ബാബു (52) എന്നിവരാണ് പിടിയിലായത്. വിളക്കുടി സ്വദേശികളായ ഷാജി, അനുജൻ ,ഷെരീഫ് എന്നിവരെ ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് കേസ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഷാജിയുടെ മറ്റൊരു അനുജനെ അടിച്ചത് ചോദിക്കാനെത്തിയപ്പോൾ റബർ ഷീറ്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഇവർക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. ആസിഡ് വീണ് പൊള്ളലേറ്റ ഷാജിയും ഷെരീഫും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.