ashok-kumar-56

വാ​ള​കം: വാ​ഹ​നാ​പ​ക​ട​ത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ഗൃ​ഹ​നാ​ഥൻ മ​രി​ച്ചു. പൊ​ലി​ക്കോ​ട് കാർ​ത്തി​ക​യിൽ അ​ശോ​ക് കു​മാറാണ് (56) മ​രി​ച്ച​ത്. പൊ​ലി​ക്കോ​ട് ജം​ഗ്​ഷ​നിൽ ബേ​ക്ക​റി​ ന​ട​ത്തുകയായിരുന്നു. കഴിഞ്ഞ ഡി​സം​ബർ 17ന് ക​ട​യ​ട​ച്ച് സ്​കൂ​ട്ട​റിൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​​ക്ക് പു​റ​കെ​വ​ന്ന ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ത​ല​യ്​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്കൽ കോ​ളേ​ജി​ലും തു​ടർ​ന്ന് വെ​ല്ലൂർ മെ​ഡി​ക്കൽ കോ​ളേ​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​റു​മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യിൽ വീ​ട്ടിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കഴിഞ്ഞ ദിവസമായിരുന്നു മ​ര​ണം. ഭാ​ര്യ: ദീ​പ. മ​ക്കൾ: അ​ശ്വ​തി, ആ​കാ​ശ്.