award

വെഞ്ഞാറമൂട്: തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) ഇന്ത്യയുടെ ഹെൻറി ഗിസംമ്പിയർ ഫെലോ സ്കോളർഷിപ്പും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പി.ടി.എ പ്രസിസന്റ് ഷംനാദ് പുല്ലമ്പാറ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ ഇന്ത്യ ദേശീയ പ്രസിഡന്റ് അനീഷ് സി.മാത്യു മുഖ്യാതിഥിയായി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് നാരായണൻ, സ്കൂൾ മാനേജർ നജീബ് ആനക്കുഴി, ജെ.സി.ഐ വെഞ്ഞാറമൂട് പ്രസിഡന്റ് അജയ് എസ്.നായർ, ജെ.സി.ഐ തിരുവനന്തപുരം റോയൽ സിറ്റി പ്രസിഡന്റ് സെന്തിൽ കുമാർ, സാജിദ് അനക്കുഴി, സോൺ ഓഫീസർ അനീഷ് ജോർജ്, ജെ.സി.ഐ വെഞ്ഞാറമൂട് സെക്രട്ടറി ആദർശ് എസ്.ജെ തുടങ്ങിയവർ സംസാരിച്ചു. മികച്ച വിജയം നേടിയതിന് ജെ.സി.ഐ വെഞ്ഞാറമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ പ്രത്യേക ഉപഹാരം ജെ.സി.ഐ ഇന്ത്യ ദേശീയ ആദ്ധ്യക്ഷനിൽ നിന്നും വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.