kia

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് രണ്ട് പുതിയ സേവനങ്ങളുമായി കിയാ മോട്ടോഴ്‌സ്. അഡ്‌വാൻസ്ഡ് പിക് ആന്റ് ഡ്രോപ്, മൈ കൺവീനിയൻസ് എന്നിവയാണ് പുതിയ സേവനങ്ങൾ. നേരിട്ടുള്ള സമ്പർക്കമില്ലാത്ത എന്നർത്ഥം വരുന്ന അൺടാക്റ്റ് എന്ന കൊറിയൻ സങ്കല്പത്തിനനുസൃതമായാണ് പിക് ആന്റ് ഡ്രോപ്പിന്റെ രൂപകല്പന. മുഴുവൻ വില്പനാനന്തര സേവനങ്ങളും സമ്പർക്ക രഹിതമായി ലഭ്യമാക്കുകയാണ് പിക് ആന്റ് ഡ്രോപ്.

വില്പനാനന്തര ഇടപാടുകൾ പൂർണമായും സമ്പർക്ക രഹിതവും, കടലാസ് രഹിതവും ആക്കിയ ആദ്യ കാർ നിർമാതാക്കൾ ആണ് കിയാ മോട്ടോഴ്‌സ് എന്ന് കിയ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടീ ജിൻ പാർക്ക് പറഞ്ഞു. ഒരു ആപ് അധിഷ്ടിത, കടലാസ് രഹിത സേവനമാണ് പിക് ആന്റ് ഡ്രോപ് പ്രക്രിയ. വ്യക്തിഗത വാഹന മെയിന്റനൻസ് പ്രോഗ്രാം കൂടിയാണിത്. പിക് ആന്റ് ഡ്രോപ്പിലെ ഓരോ ഘട്ടത്തിലും വാഹന ഉടമയ്ക്ക് എസ്എംഎസ് അലർട്ടുകളും ലഭ്യമാകും.

വാഹനത്തിന്റെ സർവീസ് പ്രക്രിയ വ്യക്തിഗതമാക്കുന്നതിന്റെ ഭാഗമായ നൂതനമായ സർവീസ് പ്രോഗ്രാം ആണ് മൈ കൺവീനിയൻസ്. പ്രീ പെയ്ഡ് മെയിന്റനൻസ്, കെയർ പാക് എന്നിവയിൽ നിന്ന് മൈ കൺവീനിയൻസ് തെരഞ്ഞെടുക്കാം.

കിയാ ജനുവിൻ പാർട്‌സുകൾ, ഓയിൽ, ലേബർ സർവീസ്, വീൽ അലൈൻമെന്റ്, ബാലൻസിങ്ങ്, ടയർ റൊട്ടേഷൻ എന്നിവയെല്ലാം മൈ കൺവീനിയൻസിൽപ്പെടും.

നാലു പാക്കേജുകളിലാണ് പിപിഎം അവതരിപ്പിച്ചിരിക്കുന്നത്. 2 വർഷം അഥവാ 20,000 കിലോമീറ്റർ, 3 വർഷം അഥവാ 30,000 കിലോമീറ്റർ, 4 വർഷം അഥവാ 40,000 കിലോമീറ്റർ, 5 വർഷം അഥവ 50,000 കിലോമീറ്റർ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

കെയർ പായ്ക് ആണ് മൈ കൺവീനിയൻസിന്റെ മറ്റൊരു ഘടകം. പ്രിവന്റീവ് കെയർ, ഫ്രെഷ്‌കെയർ, എസി കെയർ, ഹൈജീൻ കെയർ എന്നിവ ഇതിൽ ഉൾപ്പെടും.