bar

തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ നിയമവശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിശോധിക്കും. ഗവർണറുടെ അനുമതി തേടിയുള്ള ഫയൽ ഇന്നലെയും രാജ് ഭവനിലെത്തിയിട്ടില്ല. അതു കിട്ടിയശേഷമായിരിക്കും നിയമോപദേശം തേടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി.ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൻമേലാണ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.മുൻമന്ത്രിമാരായ കെ. ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.