j

#​ ​ഒ​രു​ ​ല​ക്ഷ​ത്തി​ലേ​റെ​ ​രൂ​പ​ ​വി​ല​വ​രും
പെ​രു​മ്പാ​വൂ​ർ​:​ ​ന്യൂ​ജെ​ൻ​ ​മ​യ​ക്കു​മ​രു​ന്നാ​യ​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പു​ക​ളു​മാ​യി​ ​ര​ണ്ടു​ ​ബൈ​ക്കു​ക​ളി​ലെ​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​യ​ട​ക്കം​ ​മൂ​ന്നു​ ​യു​വാ​ക്ക​ളെ​ ​പെ​രു​മ്പാ​വൂ​രി​ൽ​ ​സ്വ​കാ​ര്യ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തു​നി​ന്ന് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​മ​ല​പ്പു​റം​ ​കോ​ട്ട​ക്ക​ൽ​ ​കൂ​ട്ടേ​രി​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഫാ​രി​സ് ​(21​),​ ​മ​ല​പ്പു​റം​ ​വ​ഴി​ക്ക​ട​വ് ​താ​ഴ​ത്തേ​വീ​ട്ടി​ൽ​ ​ജു​നൈ​സ് ​(19​),​ ​കോ​ഴി​ക്കോ​ട് ​വെ​ള്ളി​മാ​ട് ​വ​ള​പ്പി​ൽ​ ​അ​മ​ൽ​ദേ​വ് ​(20​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​അ​മ​ൽ​ദേ​വ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​വി​ല്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​നാ​ൽ​പ്പ​ത്ത​ഞ്ച് ​മ​യ​ക്കു​മ​രു​ന്ന് ​സ്റ്റാ​മ്പു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​പൊ​തു​മാ​ർ​ക്ക​റ്റി​ൽ​ ​ഇ​തി​ന് ​ഒ​രു​ ​ല​ക്ഷ​ത്തി​ലേ​റെ​ ​രൂ​പ​ ​വി​ല​വ​രു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ ​കാ​ർ​ത്തി​ക്കി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രാ​വി​ലെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മൂ​വ​രും​ ​കു​ടു​ങ്ങി​യ​ത്.​ ​ന​ർ​ക്കോ​ട്ടി​ക് ​സെ​ൽ​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​ ​മ​ധു​ബാ​ബു,​ ​പെ​രു​മ്പാ​വൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​ ​ബി​ജു​മോ​ൻ,​ ​എ​സ്.​എ​ച്ച്.​ഒ.​ ​സി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.