തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടെ 2020 ഒക്ടോബർ, 2021 ജനുവരി, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട ഗഡു ക്ഷാമബത്ത മരവിപ്പിച്ചതിൽ പ്രതിഷേധിച്ച് 25ന് സംസ്ഥാനത്തെ മുഴുവൻ ബി.എസ്.എൻ.എൽ ഓഫീസുകൾക്കും എക്‌സേഞ്ചുകൾക്കും മുന്നിൽ ജീവനക്കാർ പ്രതിഷേധിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. സന്തോഷ്‌കുമാർ അഭ്യർത്ഥിച്ചു.