covid

തിരുവനന്തപുരം: ജില്ലയിലെ ഇന്നലെ 383 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 546 പേർ രോഗമുക്തരായി. നിലവിൽ 5,138 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ എട്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ചിറയിൻകീഴ് സ്വദേശി വിദ്യാസാഗർ (52), കല്ലറ സ്വദേശി വിജയൻ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരൻ (70), നന്ദൻകോട് സ്വദേശിനി ലോറൻസിയ ലോറൻസ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മർ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവൻ (84) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 277 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 10പേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,696 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,511 പേർ വീടുകളിലും 133 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,041 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.