തിരുവനന്തപുരം: പ്രൊബേഷൻ പക്ഷാചരണ പരിപാടികളുടെ ഭാഗമായി ഗൂഗിൾ മീറ്റ് മുഖേന സംഘടിപ്പിച്ച പാനൽ ചർച്ച ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ജനറൽ എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ശിക്ഷ പകരം വീട്ടിൽ അല്ല, മറിച്ചു കുറ്റവാളിയെ കുറ്റം തിരിച്ചറിയിച്ചു പിന്നീട് സമൂഹവുമായി ഇഴുകി ചേർക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷനായി.
എറണാകുളം എൻ.ഐ.എ സ്‌പെഷ്യൽ കോടതി ജഡ്ജി കെ. കമനീസ്, ജയിൽ വകുപ്പ് റീജിയണൽ വെൽഫയർ ഓഫീസർ മുകേഷ് കെ. വി, സാമൂഹിക നീതി റിട്ടയർഡ് അഡിഷണൽ ഡയറക്ടർ സി. കെ രാഘവൻ ഉണ്ണി, പത്തനംതിട്ട പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ. പ്രദീപ് കുമാർ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സുഹൃത്ത് കുമാർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ഗവ. ലോ കോളേജ് അസി. പ്രൊഫസർ വിദ്യുത് കെ. എസ് മോഡറേറ്ററായി.
പത്തനംതിട്ട ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി & സബ് ജഡ്ജ് ജി. ആർ ബിൽകുൽ, ജില്ലാ പ്രൊബേഷൻ ഓഫീസർ അബീൻ എ. ഒ,അഡ്വ. അജയ് ആർ. കമ്മത്ത്, അഡ്വ. വിശ്രുത് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.