ma-baby

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണത്തിനു അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് നിയമ ഭേദഗതിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി . നിയമം പ്രാവർത്തികമാക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യർക്ക് രോഗം വരുന്നതുപോലെ മാദ്ധ്യമങ്ങൾക്കും രോഗം വരുന്നുണ്ട്. സാക്ഷര കേരളം എന്നു പറയാറുണ്ടെങ്കിലും സാംസ്‌കാരിക സാക്ഷരത എത്രമാത്രമുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.