maniyanpilla-raju

ഓർമ്മയിൽ നിന്ന് എന്റെ കന്നിവോട്ട് മാഞ്ഞു പോയി. വോട്ടിടാനുള്ള പ്രായം ആയപ്പോൾ ഞാൻ സിനിമയിൽ ക്ളച്ചുപിടിക്കാനായി ചെന്നൈയിൽ തെക്കുവടക്ക് ഓടുകയായിരന്നു. അതിനിടയിൽ നാട്ടിൽ വരുമ്പോൾ തിരഞ്ഞെടുപ്പാണെങ്കിൽ വോട്ടു ചെയ്യാൻ പോകും. പിന്നീട് നിലത്ത് നിൽക്കാമെന്നായപ്പോഴാണ് സ്ഥിരമായി വോട്ടിട്ട് തുടങ്ങിയത്. ജവഹർ നഗറിലെ ബൂത്തിലാണ് വോട്ടിടുന്നത്. ആർക്ക് വോട്ടു ചെയ്യുമെന്നൊന്നും മുൻകൂട്ടി പറയാൻ കഴിയില്ല. രാഷ്ട്രീയം പരസ്യമായി പറയാറുമില്ല. എല്ലാത്തിലും വ്യക്തമായ അഭിപ്രായമുണ്ട്. വോട്ടു ചെയ്യേണ്ടത് പൗരന്റെ കടമയാണ്. അത് കൃത്യമായി വിനിയോഗിക്കണം. ഇത്തവണ എന്റെ വാർഡിൽ എന്റെ വോട്ട് രേഖപ്പെടുത്തു. കൊവിഡ് കാലമായതിനാൽ സുരക്ഷ മറക്കരുത്.