crime-regi

മല്ലപ്പള്ളി: കുന്നന്താനത്ത് വീടുകയറി ഗൃഹനാഥയെയും മക്കളെയും മർദ്ദിക്കുകയും അധിക്ഷേപിക്കുയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. കുന്നന്താനം മാന്താനം പുത്തൻപുരയ്ക്കൽ വിനീഷ് കുമാർ (36) ആണ് പോക്‌സോ കേസിൽ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പുളിക്കീഴ്, ചങ്ങനാശേരി, കോയിപ്രം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.