election

ചിറയിൻകീഴ്: എൽ.ഡി.എഫ് ചിറയിൻകീഴ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.കളിയിൽപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി,കെ.എൽ.ഷാജി,ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളായ ആർ.സുഭാഷ്,അഡ്വ.ഷൈലജാബീഗം,പി.മുരളി,പി.മണികണ്ഠൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ജി.വ്യാസൻ സ്വാഗതവും സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി കളിയിൽപ്പുര രാധാകൃഷ്ണനെയും ജനറൽ കൺവീനറായി വി.വിജയകുമാറും ഉൾപ്പെട്ട 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.