ചിറയിൻകീഴ്:ശ്രീനാരായണ വൈദിക സംഘം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സമ്പൂർണ പ്രവർത്തക സമ്മേളനം സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്നു. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിനിധിസമ്മേളനം ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ വൈദികസമിതി സംസ്ഥാനസമിതിയംഗം ബിജുപോറ്റി കാശിമഠം വൈദിക സന്ദേശം നൽകി.യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ,രാജേന്ദ്രൻ ശാന്തി,വിഷ്ണു ശാന്തി എന്നിവർ പ്രസംഗിച്ചു.വിവാഹ - മരണാനന്തര ചടങ്ങുകൾ എല്ലാ പ്രദേശത്തും ഒരേ പോലെ ഏകോപിപ്പിച്ചു നടത്തുന്നതിനും യൂണിയനു കീഴിലെ ശാഖാ യോഗങ്ങളുമായി ബന്ധപ്പെട്ട് വൈദിക സമിതി ശാന്തിമാരുടെ നേതൃത്വത്തിൽ ഗുരു കൃതികളുടെ പഠന ക്ലാസുകൾ സംഘടിക്കുന്നതിനും തീരുമാനിച്ചു.
ശ്രീനാരായണ വൈദിക സമിതി ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭാരവാഹികളായി രാജേന്ദ്രൻശാന്തി (പ്രസിഡന്റ് ),വിപിൻ ശാന്തി(വൈസ് പ്രസിഡന്റ്),വിഷ്ണു ശാന്തി (സെക്രട്ടറി), മനീഷ് ശാന്തി(ജോയിന്റ് സെക്രട്ടറി),പ്രമോദ് ശാന്തി (ട്രഷറർ) എന്നിവർ മുഖ്യ ഭാരവാഹികളായി 13 അംഗ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു