vrkrishnayyar

തിരുവനന്തപുരം: ദ ലാ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് ജസ്റ്റിസ് കുര്യൻ ജോസഫിനെ തിരഞ്ഞെടുത്തു. ഡോ.എൻ.കെ ജയകുമാർ, ജോസഫ് ജോൺ, ട്രസ്റ്റ് ചെയർമാൻ പി. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശിൽപവും പ്രശസ്തിപത്രവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്കാരം. അവാർഡ് പിന്നീട് സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി. സന്തോഷ് കുമാർ, അംഗങ്ങളായ പ്രേംകുമാർ, ഡി.ജയകൃഷ്ണൻ, സന്തോഷ് ഡാനിയൽ, നന്ദു എസ്. കുമാർ എന്നിവർ പങ്കെടുത്തു.