തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തുണ്ടായ ന്യൂനമർദ്ദം നാളെ (ബുധൻ)ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് ആഞ്ഞടിക്കും. നീവാർ എന്നാണ് പേര്. മണിക്കൂറിൽ 120കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ്.
പുതുച്ചേരിയിലെ കാരയ്ക്കലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനും ഇടയ്ക്കുള്ള മൈലാടുംതുറ, ചെങ്കൽപേട്ട്, നാഗപട്ടണം,വില്ലുപുരം എന്നിവിടങ്ങളിൽ വൻനാശനഷ്ടമുണ്ടാകും.ജനങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി.
ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ,എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമായിരിക്കും. അടുത്ത മൂന്നു ദിവസത്തേക്ക് തമിഴ്നാട് തീരത്ത് മത്സ്യബന്ധനം നടത്തരുത്.