ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ 225 പത്രികകളാണ് ഡമ്മി സഹിതം ലഭിച്ചത്. 142 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. അതിൽ 37 പേർ തിങ്കളാഴ്ച പത്രിക പിൻവലിച്ചു. ഇപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ 105 സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. അതിൽ 55 വനിതകളും 50 പുരുഷന്മാരുമാണ്. പതിനഞ്ചാം വാർഡായ വലിയകുന്നിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. ഒരു ബി.എസ്.പി സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ ഇവിടെ 7 പേർ മത്സര രംഗത്തുണ്ട്.എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നീ പ്രമുഖ കക്ഷികൾ എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവ ഓരോ വാർഡിൽ പാർട്ടി ചിഹ്നത്തിൽ രംഗത്തുണ്ട്. ഇവർക്കു പുറമേ 9 സ്വതന്ത്രരാണ് മത്സരിക്കാനുള്ളത്.