തിരുവനന്തപുരം: മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് 2150 കോടി രൂപ സമാഹരിച്ചത് വിവാദമാവുകയും ഇ.ഡി ഇടപെടുകയും ചെയ്തെങ്കിലും 1100 കോടി രൂപയുടെ ഗ്രീൻ ബോണ്ടിറക്കാൻ കിഫ്ബി നടപടികൾ തുടങ്ങുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസന പദ്ധതികൾക്ക് വിനിയോഗിക്കാനാണിത്.
ലോക ബാങ്കിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നാണ് വായ്പ എടുക്കുന്നത്. അനുമതി തേടി റിസർവ് ബാങ്കിന് ഉടൻ അപേക്ഷ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് വായ്പയെടുക്കുന്നതെങ്കിൽ ആർ.ബി.ഐ അനുമതി വേണ്ടിവരില്ല.
വിദേശഫണ്ട് വാങ്ങാൻ കിഫ്ബിക്ക് അധികാരമില്ലെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ സൂചനയുണ്ടെന്ന വിവരം പുറത്തുവരികയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യയോട് വിശദാംശങ്ങൾ തേടുകയും ചെയ്തെങ്കിലും വികസന പദ്ധതികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം
ഭരണഘടനയുടെ 293(1) വകുപ്പിന് വിരുദ്ധമായാണ് കിഫ്ബി മസാല ബോണ്ട് വാങ്ങിയതെന്നാണ് സി.എ.ജി കുറ്റപ്പെടുത്തുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്.
ഗ്രീൻ ബോണ്ട്
പാരമ്പര്യേതര ഊർജം, പുകരഹിത ഗതാഗതം, സുസ്ഥിര ജല സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മലിനീകരണ നിയന്ത്രണം, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങിയവയ്ക്ക് ഉതകുന്ന പദ്ധതികൾക്ക് ബോണ്ട് വഴി ലഭിക്കുന്ന വായ്പ.
ലോകബാങ്ക്,യെസ് ബാങ്ക്. യൂറോപ്യൻ ഇൻവെസ്റ്ര്‌മെന്റ്സ് തുടങ്ങിയവ വായ്പ നൽകുന്നുണ്ട്. 2005 മുതൽ പാശ്ചാത്യരാജ്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.
വായ്പ ഡോളറിൽ