മലയാള സീരിയൽ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ നായികയായി മാറിയ താരമാണ് മോനിഷ. മഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെയാണ് മോനിഷ പ്രേക്ഷകരുടെ മനസിലിടംപിടിച്ചത്. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. രണ്ടുവർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും താരം പരമ്പരകളിൽ സജീവമായി തുടർന്നു. ഇപ്പോൾ ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്. അടുത്തിടെ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മോനിഷയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.പഴമയെ ഓർമിപ്പിക്കുന്ന വേഷങ്ങളിലും ഭാവത്തിലുമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.