ആറ്റിങ്ങൽ: സായിഗ്രാമത്തിൽ സത്യസായി ബാബയുടെ 95-ാം ജന്മദിനാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സത്യസായി ഐ.എ.എസ് അക്കാഡമി ചെയർമാൻ കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. ബി. സത്യൻ എം.എൽ.എ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ള എന്നിവർ മുഖ്യാതിഥികളായി. ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ.ബി. വിജയകുമാർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. മുട്ടത്തറ വിജയകുമാർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീകാന്ത് പി. കൃഷ്ണൻ, ട്രസ്റ്റ് ബോർഡ് മെമ്പർ സി.കെ. രവി, തോന്നയ്‌ക്കൽ രവി എന്നിവർ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് ചടങ്ങുകൾ നടന്നത്. ചുമർചിത്ര കലാകാരൻ പ്രിൻസ് തോന്നയ്ക്കൽ,​ ഓട്ടൻ തുള്ളൽ കലാകാരൻ കുറിച്ചിത്താനം ജയകുമാർ, ഗായിക പ്രിയ ആർ,​ ട്രസ്റ്റ് ബോർഡ് മെമ്പർ പഴയിടം മോഹനൻ നമ്പൂതിരി,​ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സായിഗ്രാമത്തിൽ നൃത്തം അവതരിപ്പിച്ച ജ്വാല ജോയ്,​ ജീവൻ ജോയ്, ഡോ. ജോയ് കൃഷ്ണൻ, വിനീതാ ശ്രീനന്ദൻ,​ ബി.എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സായികൃഷ്‌ണ എന്നിവരെ ച‌ടങ്ങിൽ ആദരിച്ചു.