m

അച്ഛൻ തിരുവനന്തപുരം മേയറായിരുന്നതുകൊണ്ട് എനിക്ക് പലവട്ടം കോർപറേഷനിലും നിയമസഭയിലും മത്സരിക്കാനുള്ള ഓഫർ വന്നിട്ടുണ്ട്. എനിക്കതിൽ അന്നും ഇന്നും താത്പര്യമില്ല. എല്ലാ പാർട്ടിക്കാരും രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വ്യക്തിയെ നോക്കിയാണ് എപ്പോഴും വോട്ടു ചെയ്യുന്നത്.

മദ്രാസിൽ ആയിരുന്നപ്പോഴും ഷൂട്ടിംഗ് കഴിഞ്ഞ് ഇവിടെ തന്നെ വരുമായിരുന്നു. കൃത്യമായിട്ട് വോട്ടു ചെയ്യാൻ പോകും. ഈ കൊവിഡ് കാലത്ത് വോട്ടു ചോദിച്ചാരും ഇങ്ങോട്ടു വരില്ല. ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്.

പുറത്തു നിന്ന് ആർക്കും പ്രവേശനമില്ല. പക്ഷേ വോട്ടു ചെയ്യാൻ പോകണം. കന്നിവോട്ട് ഏതു വർഷമാണ് ചെയ്തതെന്ന് ഓർമ്മയില്ല. വോട്ട് മുടക്കാറില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തു. ടി.വിയിൽ രാഷ്‌ട്രീയ ചർച്ചകൾ അധികം ശ്രദ്ധിക്കാറില്ല. പത്രം വായിക്കും.