തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന പൊലീസ് നിയമ ഭേദഗതി 118 A ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്‌തു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഓർഡിനൻസിന്റെ കോപ്പി പ്രവർത്തകർ കത്തിച്ചു. നേതാക്കളായ കെ. ജയകുമാർ, കെ.എസ്. സനൽകുമാർ, ഇറവൂർ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എ.വി. ഇന്ദുലാൽ, വി. ഗോപാലകൃഷ്ണൻ നായർ, പി.എസ്. പ്രസാദ്, എസ്. ജയകുമാർ, അഡ്വ. കിരൺ, അഡ്വ.യു.എസ്. ബോബി, കുമാരപുരം അനിൽ, സൂസി രാജേഷ്, അഡ്വ.ആർ. രാജേഷ്, ബി.എസ്. രാജേഷ് എന്നിവർ നേതൃത്വം നൽകി.