dam

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുതിയ അണക്കെട്ടുകൾ നിർമ്മിക്കാൻ ജലസേചന വകുപ്പ് സർക്കാരിന് ശുപാർശ നൽകി. മലപ്പുറത്തെ പോത്തുകൽ, വയനാട്ടിലെ കുടമാൻതോട്, തൊണ്ടാർ എന്നിവിടങ്ങളിലാണ് 2400 കോടി ചെലവ് പ്രതീക്ഷിക്കുന്ന അണക്കെട്ടുകൾ നിർദേശിച്ചത്. വൈദ്യുതി ഉത്പാദനം, ശുദ്ധജല വിതരണം, പ്രളയ നിയന്ത്രണം എന്നിവയ്ക്ക് ഈ അണക്കെട്ടുകൾ അനിവാര്യമാണെന്ന് ശുപാർശയിൽ പറയുന്നു.

മലപ്പുറം ജില്ലയിൽ അണക്കെട്ടില്ല. പ്രളയത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ജില്ലയാണിത്. വയനാടും കവളപ്പാറയിലും ഉരുൾ പൊട്ടിയപ്പോൾ മണ്ണ് ചാലിയാറിലൂടെ ഒഴുകിയെത്തിയത് ദുരന്തത്തിന് ആക്കം കൂട്ടിയെന്നും അണക്കെട്ട് നിർമ്മിച്ചാൽ ഇത് തടയാനാകുമെന്നും പറയുന്നു.