നെടുമങ്ങാട്:നഗരസഭയിൽ എൽ.ഡി.എഫ് മേഖലാ, വാർഡ് കൺവൻഷനുകൾ പൂർത്തിയാവുന്നു.പൂവത്തൂർ മേഖലാ കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. എം.സി.കെ നായർ, എസ്.എസ് ബിജു, ആർ.മധു,എ.ഷംനാദ്, പൂവത്തൂർ വിജയൻ,പി.കെ രാധാകൃഷ്ണപിള്ള, ലേഖാ വിക്രമൻ എന്നിവർ പങ്കെടുത്തു.സന്നഗർ വാർഡ് കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി ആർ ജയദേവനും തറട്ട, പരിയാരം വാർഡ് കൺവെൻഷനുകൾ ചെറ്റച്ചൽ സഹദേവനും കൊടിപ്പുറത്ത് സി.പി.എം ഏരിയ കമ്മിറ്റി അംഗം മന്നൂർക്കോണം രാജേന്ദ്രനും കൊല്ലങ്കാവിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാനും ഇടമല വാർഡിൽ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആർ ഷൈൻലാലും വലിയമലയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.കെ സാമും മഞ്ചയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.റഹീമും ഉദ്ഘാടനം ചെയ്തു.പരിയാരം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി എസ്.രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം നേതാവ് ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.എം.സി.കെ നായർ, ഇരിഞ്ചയം രവി, എ.ഷംനാദ്, രഞ്ജിത്ത്, സനൽ, എസ്.രവീന്ദ്രൻ, ഒ.ലളിതാംബിക തുടങ്ങിയവർ സംസാരിച്ചു.