തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ അഞ്ച് പി.എച്ച്.ഡി വിദ്യാർത്ഥികൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ ഇൻസ്പയർ ഫെലോഷിപ്പിന് അർഹരായി. പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജനറ്റിക്സ് വിഭാഗത്തിൽ ഷാഹിബ, പ്ലാന്റ് പാത്തോളജി വിഭാഗത്തിൽ ദീപ ചന്ദ്രൻ, സുഷിത, സോയിൽ സയൻസ് വിഭാഗത്തിൽ ബിൻസി, കൃഷ്ണപ്രിയ എന്നീ വിദ്യാർത്ഥികളാണ് ഫെലോഷിപ്പ് നേടിയത്.