നെടുമങ്ങാട്: അയൽവാസികളെ ചീത്തവിളിച്ചത് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിൽ നെടുമങ്ങാട് പുളിഞ്ചി സ്വദേശി അബ്ദുൾ സലാമിനെ വീട്ടിൽ അതിക്രമിച്ചു കയറി തടിക്കഷ്ണം കൊണ്ട് കൈ അടിച്ച് ഒടിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ തെക്കുംകര പുളിഞ്ചി ആസിഫ് മൻസിലിൽ എ.സുൽഫിക്കർ (38),വട്ടക്കുളം കോളനി തടത്തരികത്തു പുണർതം വീട്ടിൽ ആർ.മനു (32) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ഗോപി,എസ്.സി.പി.ഓമാരായ ബിജു.സി, പ്രസാദ് ആർ.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.