തിരുവനന്തപുരം: കിരൺ ആരോഗ്യസർവ്വേ പദ്ധതിയുമായി ബന്ധപ്പെട്ട ഡേറ്റാ വിൽപന വിവാദത്തിൽ ശ്രീചിത്രയുടെ പേരും വലിച്ചിഴക്കാനുള്ള ശ്രമത്തിൽ അധികൃതർ പ്രതിഷേധിച്ചു. ശ്രീചിത്രയിൽ പരിശോധന നടത്തിയെന്ന് ചില ചാനലുകളിൽ വാർത്തയും വന്നു. ശ്രീചിത്രയ്ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് പരാതിയോ, അന്വേഷണമോ ഇല്ല. ശ്രീചിത്രയിലെ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട കോടതി നടപടികൾ നടക്കുന്നതിനാൽ തെറ്റിദ്ധാരണ പരത്താനും അപകീർത്തിപ്പെടുത്താനുമാണ് ചിലർ അടിസ്ഥാനമില്ലാത്ത വാർത്ത നൽകിയതെന്ന് ഒൗദ്യോഗിക കുറിപ്പിൽ അറിയിച്ചു. കിരൺ പദ്ധതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിയല്ല. പദ്ധതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം പരിശീലനം നൽകുകയാണ് ചെയ്തത്.