uni

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുളള 9 എയ്ഡഡ്‌ കോളേജുകളിൽ പുതിയതായി അനുവദിച്ച ഇന്നോവേ​റ്റീവ്‌ കോഴ്സുകളിലേക്കും 22 സ്വാശ്രയ കോളേജുകളിൽ പുതിയതായി അനുവദിച്ച മ​റ്റു കോഴ്സുകളിലേക്കും ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ നിന്നു ഓപ്ഷനുകൾ നൽകണം. കോളേജുകളുടേയും അനുവദിച്ച കോഴ്സുകളുടേയും ലിസ്​റ്റ് അഡ്മിഷൻ വെബ്‌സൈ​റ്റിലുണ്ട്. പുതിയ കോഴ്സുകളുടെ കമ്മ്യൂണി​റ്റി, സ്‌പോർട്സ് ക്വോട്ട സീ​റ്റുകളിലേക്ക് പ്രവേശനത്തിനായുളള അപേക്ഷകൾ അതത് കോളേജുകളിൽ 29ന് മുൻപായി നേരിട്ട് സമർപ്പിക്കണം.