degree-allotement

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പ്രവേശനത്തിനായി ഇതുവരെ രജിസ്​റ്റർ ചെയ്യാത്തവർക്ക് പുതിയ രജിസ്‌ട്രേഷൻ ചെയ്യുന്നതിനും നിലവിൽ രജിസ്‌ട്രേഷൻ ചെയ്തവർക്ക് പ്രൊഫൈലിൽ തിരുത്തൽ വരുത്തുന്നതിനും ഓപ്ഷനുകളിൽ മാ​റ്റം വരുത്തുന്നതിനും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അവസരം. നിശ്ചിത സമയത്തിനുളളിൽ ഫീസ് അടയ്ക്കാതെയോ കോളേജിൽ പ്രവേശനം നേടാതെയോ അലോട്ട്‌മെന്റിൽ നിന്നും പുറത്തായവർക്കും കോളേജിൽ പ്രവേശനം നേടിയ ശേഷം ടി.സി. വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടമായവർക്കും നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. അതോടൊപ്പം പുതിയതായി അനുവദിച്ച കോഴ്സുകളിലേക്കുളള പ്രവേശനത്തിന് വേണ്ടി ഓൺലൈനായി അപേക്ഷിക്കുന്നതിനും അവസരമുണ്ട്. 29 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ പുതിയതായി ഓപ്ഷനുകൾ നൽകേണ്ടതാണ്. വിദ്യാർത്ഥികൾ മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്ട്‌മെന്റ് നഷ്ടമായവർക്കും കോളേജിൽ ചേർന്ന ശേഷം ടി.സി. വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളേജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്കും പുതിയ ഓപ്ഷനുകൾ സമർപ്പിച്ച് അടുത്ത അലോട്ട്‌മെന്റിൽ പങ്കെടുക്കാം.

കോളേജുകളിലെ ഓരോ കോഴ്സുകളുടേയും ഒഴിവുകളുടെ വിവരം വെബ്‌സൈ​റ്റിൽ പ്രസിദ്ധപ്പെടുത്തും. ഒഴിവുകൾ മനസിലാക്കിയ ശേഷം ഓപ്ഷനുകൾ നൽകണം.

വെബ്സൈ​റ്റിൽ നൽകിയിട്ടുള്ള ഒഴിവുകൾക്ക് പുറമെ, അലോട്ട്‌മെന്റ് നടക്കുമ്പോൾ ഹയർ ഓപ്ഷൻ ലഭിച്ച് മാറുന്നവരുടെ ഒഴിവുകളും ഈ അലോട്ട്‌മെന്റിൽ നികത്തും.