തിരുവനന്തപുരം: ഐ ഫോൺ പ്രതിപക്ഷ നേതാവിന് നൽകിയെന്ന പ്രസ്‌താവന പിൻവലിക്കാത്തതിന് സന്തോഷ് ഈപ്പനെതിരെ രമേശ് ചെന്നിത്തല ക്രിമിനൽ കേസ് നൽകും. പരാമർശം പിൻവലിക്കാനായി രമേശ് ചെന്നിത്തല നൽകിയ വക്കീൽ നോട്ടീസിന് സന്തോഷ് ഈപ്പൻ മറുപടി നൽകിയിട്ടില്ല.