vijayaraghavan

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കിഫ്ബി പ്രചാരണ വിഷയമാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. പ്രകടനപത്രിക പുറത്തിറക്കിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ കൂടുതൽ സീറ്റുകൾ കൊടുത്തതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എൽ.‌ഡി.എഫ് ഒറ്റക്കെട്ടാണെന്നും ഭേദപ്പെട്ട ബഹുജന അടിത്തറ മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിക്കെതിരെ മത്സരിക്കുന്ന വിമതർ വലിയ തലവേദനയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.