വർക്കല:പുന്നമൂടിന്സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കൊല്ലം പള്ളിമുക്ക് ശ്രീവിനായകത്തിൽ രാജനാണ് (46) പരിക്കേറ്റത്.തിങ്കളാഴ്ച വൈകിട്ട് 3നായിരുന്നു സംഭവം.ഗുരുതരമായി തലയ്ക്കും കാലിനും പരിക്കേറ്റ ഇയാളെവർക്കല പൊലീസുംഫയർഫോഴ്സുമെത്തി 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്.കൊല്ലം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു രാജന്റെ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന ബൈക്ക് തട്ടിയാണ് അപകടം.