biju

തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്നും എന്നാൽ ചെന്നിത്തലയുടെ ഭാര്യയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നെന്നും ബിജു രമേശ് പറഞ്ഞു. ചാനൽ പരിപാടിക്കിടെയായിരുന്നു ബിജു രമേശിന്റെ പ്രതികരണം. ഞാനൊരു ശുപാർശയ്ക്കും ഇന്നു വരെ ചെന്നിത്തലയുടെ അടുത്ത് പോയിട്ടില്ല. അദ്ദേഹമൊന്നും ചെയ്തു തന്നിട്ടുമില്ല. വ്യക്തിപരമായ അടുപ്പം പണ്ടുമുതൽക്കേയുണ്ട്. ആ അടുപ്പം കൊണ്ടാണ് അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ശിവകുമാറിനും ബാബുവിനും എതിരെ പറഞ്ഞതും ശരിയായ കാര്യങ്ങളാണ്. സത്യം പുറത്തുവരണമെന്നേ ആഗ്രഹിക്കുന്നുള്ളു. ഇടതു സർക്കാരിന് അതിനു കഴിഞ്ഞില്ലെങ്കിൽ പിന്നെയാർക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.