തിരുവനന്തപുരം രാഷ്ട്രീയകക്ഷികൾ പൊതു-സ്വകാര്യ സ്ഥലങ്ങളിൽ പതിച്ചിരിക്കുന്ന പരസ്യങ്ങളെ കുറിച്ച് പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കണം. അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു