ആലുവ: ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ വ്യാജ സംഘടനയല്ലെന്നും ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ എന്ന സംഘടനയുടെ കീഴിലുള്ള സംഘടനയാണെന്നും സംസ്ഥാന പ്രസിഡന്റ് ഇ.എം. ജോസഫ് അറിയിച്ചു. നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങൾക്കും സംഘടന ശ്രമിച്ചിട്ടില്ല. പാലിയേക്കര ടോളിലെ നിയമലംഘനങ്ങൾക്കെതിരെ സംഘടനയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും വാഹനത്തിന് പിന്നിൽ സംഘടനയുടെ ബോർഡ് വച്ച് ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല. ഇത്തരത്തിൽ ബോർഡ് വച്ചവരുണ്ടെങ്കിൽ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ഇ.എം. ജോസഫ് അറിയിച്ചു.