പേരാമ്പ്ര: പൂമെത്ത വിരിച്ച് കാഴ്ചക്കാരെ സ്വീകരിക്കുകയാണ് ആവാള പാണ്ടി. വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന മുള്ളൻപായൽ എന്ന പ്രത്യേക ചല്ലിയിനമാണ് ആവളപാണ്ടി. കുറ്റിയോട്ട് നടതോട്ടിലെ ജലപ്പിൽ പൂവിട്ടത്. തോട്ടിലെ അര കിലോമീറ്ററോളം ദൂരത്തിൽ പായൽ പൂവിട്ടു നിൽക്കുന്ന കാഴ്ച ആരുടെയും കണ്ണിനും മനസിനും കുളിരു കോരികോരിയിടുന്ന അനുഭവമാണ്. ഇളം വയലറ്റ് നിറത്തിലുള്ള പൂക്കൾ കാമറയിൽ പകർത്തുവാൻ വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെ എത്തുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. ശക്തമായ വെയിൽ ചൂടിൽ വയൽ 12 നും 3 മണിക്കുമിടയിൽ മധ്യാഹ്നത്തിലാണ് പൂർണ്ണ സൗന്ദര്യം പ്രസരിപ്പിച്ച് പൂക്കൾ വിരിഞ്ഞു നിൽക്കുക. കാഴ്ചകാണാൻ ദൂരദേശത്തു നിന്നും ആളുകൾ എത്തുന്നതായി പരിസരവാസികൾ പറഞ്ഞു. ജില്ലയിലെ പ്രമുഖ നെല്ലറയാണ് ആവള പാണ്ടി.