കിളിമാനൂർ:തിരഞ്ഞെടുപ്പ് കാലം പന്തയക്കാർക്ക് കൊയ്ത്താണ്.പത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ് സ്ഥാനാർത്ഥികൾ രണ്ടാംഘട്ടം പ്രചാരണത്തിനായി കളത്തിൽ ഇറങ്ങിയതോടെ പന്തയക്കാരും പണി തുടങ്ങി. കുപ്പിയാണ് പന്തയത്തിലെ താരം. ആട്, കോഴി മുതലായവയുമുണ്ട് പന്തയ വസ്തുക്കളായി.

മൊട്ടയടിയും പാതി മീശ എടുക്കലുമായി നാടൻ പന്തയക്കാരും കൂടെയുണ്ട്. പന്തയത്തിൽ തോറ്റാൽ എതിർപാർട്ടിയുടെ കൊടിയുമായി പൊതുനിരത്തിൽ നടക്കുക എന്ന വ്യത്യസ്തമായ പന്തയവും കൂട്ടത്തിലുണ്ട്.പണം വച്ചുള്ള പന്തയം തിരഞ്ഞെടുപ്പുകാലത്ത് ഇല്ലെന്നാണ് പക്ഷം. തോൽക്കുന്നത് ആവേശത്തിലാക്കുമെന്നാണ് യുവതലമുറ പറയുന്നത്. പന്തയത്തിൽ തോറ്റയാളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കവലയിൽ എത്തിച്ചാകും പന്തയം നടപ്പാക്കുക എന്നാണ് പന്തയക്കാരോടായി അവർക്ക് പറയാനുള്ളത്. തിരഞ്ഞെടുപ്പ് ചൂട് കൂടുന്തോറും പന്തയക്കാരും സജീവമാവുകയാണ്.