sathyan-mla-vilayiruthunn

കല്ലമ്പലം:ഞെക്കാട് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായി അഡ്വ.ബി സത്യൻ എം.എൽ.എ അറിയിച്ചു.കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 3 നില കെട്ടിടത്തിന്റെ പണിയാണ് പുരോഗമിക്കുന്നത്.ഹയർസെക്കൻഡറിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങിയ കെട്ടിടമാണ് നിർമ്മിക്കുന്നത്. 8 ക്ലാസ് മുറികൾ,ഓരോ ഹാളിലും ശുചിമുറികൾ,ഭിന്നശേഷിക്കാർക്ക് പ്രത്യേക ശുചിമുറി,ഹയർ സെക്കൻഡറിക്ക് പ്രത്യേക ലാബ് തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ടാകും.