തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗം ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഒന്നു മുതൽ 13 വരെ ഡിവിഷനുകളുടെ യോഗം രാവിലെ 10.30 മുതൽ 11.00 വരെയും 14 മുതൽ 26 വരെ ഡിവിഷനുകളുടെ യോഗം 11.00 മുതൽ 11.30 വരെയാണ് നടക്കുക. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരിയായ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിലാണ് യോഗം. തിരുവനന്തപുരം നഗരസഭയുടെ 51 മുതൽ 75 വരെയുള്ള ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. 51 മുതൽ 63 വരെ വാർഡുകളുടെ യോഗം ഉചയ്ക്ക് ഒന്ന് മുതൽ 1.30 വരെയും 64 മുതൽ 75 വരെ വാർഡുകളുടെ യോഗം 1.30 മുതൽ രണ്ടു വരെയുമാണ് നടക്കുന്നത്.
യോഗത്തിൽ സ്ഥാനാർത്ഥികൾ മാത്രമാണ് പങ്കെടുക്കുന്നത്.സ്ഥാനാർത്ഥികളുടെ തിരിച്ചറിയൽ കാർഡ്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പകർപ്പ്, തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് സമർപ്പിക്കുന്ന ഫോം എന്നിവ യോഗത്തിൽ വിതരണം ചെയ്യും.
26 മുതൽ 50 വരെ വാർഡുകളിലെ സ്ഥാനാർത്ഥി യോഗം ഇന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തിൽ ചേരും. 26 മുതൽ 30 വരെ ഡിവിഷനുകളുടെ യോഗം രാവിലെ 10 മുതൽ 10.30 വരെയും 31 മുതൽ 35 വരെ ഡിവിഷനുകളുടെ യോഗം രാവിലെ 10.30 മുതൽ 11 വരെയും 36 മുതൽ 40 വരെ ഡിവിഷനുകളടേത് 11 മുതൽ 11.30 വരെയും 41 മുതൽ 45 വരെ ഡിവിഷനുകളുടേത് 11.30 മുതൽ 12 വരെയും 46 മുതൽ 50 വരെ ഡിവിഷനുകളുടെ യോഗം ഉചയ്ക്ക് 12 മുതൽ 12.30 വരെയും നടക്കും.