nurses-union

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിക്കേണ്ട അർഹതപ്പെട്ട ഓഫ് നിഷേധിച്ചെന്ന് ആരോപിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. കേരള ഗവ. നഴ്‌സസ് യൂണിയൻ ( കെ.ജി.എൻ.യു ) നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 8.30 മുതൽ 9.30 വരെയായിരുന്നു പ്രതിഷേധം. കെ.ജി.എൻ.യു സംസ്ഥാന ട്രഷറർ ആശ. എൽ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അനസ്.എസ്.എം, സെക്രട്ടറി ഗിരീഷ്. ജി.ജി, ജില്ലാ വൈസ് പ്രസിഡന്റ് ജഫിൻ.പി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് ഡ്യൂട്ടി ഓഫ് പുനഃസ്ഥാപിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഏഴുദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാർക്ക് നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും പിന്നേറ്റ് തന്നെ ജോലിക്ക് കയറേണ്ട അവസ്ഥയാണെന്നാണ് പരാതി.