ആറ്റിങ്ങൽ:ആറ്റിങ്ങൽ ദേശീയപാത 66 -ൽ പൂവൻപാറ മുതൽ കച്ചേരിനട വരെ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ 29 ന് വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ പണി നടന്നുവരുന്ന റോഡിൽ വാഹനങ്ങൾ പ്രവേശിക്കരുതെന്നും എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണമെന്നും അഡ്വ.ബി.സത്യൻ എം.എൽ.എ അഭ്യർത്ഥിച്ചു. നിലവിലെ റോഡിന്റെ മീഡിയൻ പടിഞ്ഞാറുവശത്ത് ടാറിംഗ് നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ടാറിംഗ് നടക്കുന്ന ഈ ഭാഗത്തെ റോഡിൽ യാതൊരു കാരണവശാലും വാഹനങ്ങൾ പ്രവേശിക്കരുതെന്ന് നാഷണൽ ഹൈവേ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതല്ല. നിലവിലുള്ള രീതിയിൽ കച്ചേരി നടയിൽ നിന്നും പൂജാ ടെക്‌സ്‌റ്റൈൽസ് വരെ വന്നിട്ട് കിഴക്കേ സൈഡിലെ റോഡിലൂടെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ പോകുവാനുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.