തിരുവനന്തപുരം: ട്രഷറി അക്കൗണ്ടിൽ തിരിമറി നടത്തിയും രേഖകളിൽ കൃത്രിമം കാട്ടിയും 7,75,984രൂപ തട്ടിയെടുത്ത കേസിൽ വാമനപുരം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എം.പുഷ്പ രത്നത്തെയും യു.ഡി ക്ലാർക്കായിരുന്ന ആർ. ജെന്നെറ്റിനെയും വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 1,00,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. 2005ൽ നെടുമങ്ങാട് സബ് ട്രഷറിയിലുള്ള പഞ്ചായത്തിന്റെ അക്കൗണ്ടിലാണ് തിരിമറി നടത്തിയത്. തിരുവനന്തപുരം വിജിലൻസ് യുണിറ്റ് ഡി.വൈ.എസ് .പിയായിരുന്ന സുകുമാരൻ നായർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടറായിരുന്ന ബി. കൃഷ്ണകുമാറാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി എസ്. രാജേന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.