sister

തിരുവനന്തപുരം: പ്രത്യേക സി.ബി.എെ കോടതിയിൽ ഇന്നലെ മുതൽ സിസ്റ്റർ അഭയ കേസിന്റെ പ്രതിഭാഗം വാദം ആരംഭിച്ചു. പ്രോസിക്യൂഷൻ വാദഗതികളെ അപ്പാടെ ഖണ്ഡിക്കുന്ന വാദമുഖങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.

പോസ്റ്റുമോർട്ടം ചെയ്യലിൽ ഏറെ പരിചയസമ്പന്നനായ ഡോ. രാധാകൃഷ്ണനാണ് അഭയയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. അഭയയുടേത് മുങ്ങിമരണമാണെന്ന് അദ്ദേഹം വളരെ വ്യക്തമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം ശരിയല്ല. അഭയ മരിച്ച് 16 വർഷം കഴിഞ്ഞാണ് പ്രതികളെ അറസ്റ്ര് ചെയ്യുന്നത്. ഇതിനിടയിൽ എന്ത് ശാസ്ത്രീയ പരിശോധനയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയതെന്ന് വ്യക്തമാക്കാനുളള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. നാർക്കോ പരിശോധനാഫലം സുപ്രീം കോടതി തടഞ്ഞിട്ടുളള സാഹചര്യത്തിൽ അതിന്റെ പിൻബലം പറ്റി പ്രതികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന് എത്താൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗം വാദം ഇന്നും തുടരും.