അഞ്ചൽ: ഗുണ്ടകളുടെ ആക്രമണത്തിൽ മരപ്പണി വർക് ഷോപ്പിൽ ഉറങ്ങികിടന്ന യുവാവിന് പരിക്കേറ്റു. ഏറം മൈലോട്ടുകോണത്ത് ചരുവിള പുത്തൻവീട്ടിൽ നിസാറി (36) നാണ് പരിക്കേറ്റത്. രണ്ട് കൈയ്യും കാലും ഒടിഞ്ഞ നിലയിൽ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിൽ കാറിലെത്തിയ നാലംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. ബഹളം കേട്ട് സമീപവാസികൾ ഓടി എത്തിയെങ്കിലും അക്രമികൾ കാറിൽ കയറി രക്ഷപെടുകയായിരുന്നു. അഞ്ചൽ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.